പ്ലസ് വൺ പരീക്ഷ: പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ പരീക്ഷകൾ നടക്കും.സ്റ്റേ സുപ്രീംകോടതി പിൻവലിച്ചു.
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയ്ക്കുള്ള വിലക്ക് സുപ്രീംകോടതി നീക്കി. സെപ്റ്റംബർ 6 മുതൽ ആണ് ആദ്യം പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം കാരണം പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ആണ് സുപ്രീംകോടതി കോടതി പരീക്ഷ നടത്തുന്നത് 2 ആഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. എന്നാൽ ഇന്ന് കേസിൽ വാദം കേട്ട കോടതി സ്റ്റേ പിൻവലിക്കുകയും പരീക്ഷ നടത്താൻ അനുവാദം നൽകുകയും ചെയ്തു. പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷ നടത്തുന്നതിൽ എന്താണ് തെറ്റ് എന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ ക്രമീകരങ്ങളും ഉറപ്പ് വരുത്തും എന്നും സർക്കാർ കോടതിയിൽ അറിയിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകും എന്ന് ബഹു:വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ Timetable ഇന്നോ നാളെയോ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ.
പുതുക്കിയ പരീക്ഷ തീയതിയും Timetable ഉം ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Comments
Post a Comment
Ask me anything here...